Tuesday, August 7, 2007

മക്കളെ സ്നേഹിക്കും മുന്‍പ്....

ശിശുമനഃശാസ്ത്രം ഒന്നാം ഭാഗം ബന്ധങള്‍ ശിഥിലമാവുകയാണ്. പവിത്രമാക്കപ്പെട്ടിരുന്ന കുടുംബ ബന്ധങള്‍പോലും ഇന്ന് ബന്ധനങള്‍ആവുന്നത് നിത്യകാഴ്ച. തിരക്കേറിയ ജീവിതവ്യവഹാരത്തില്‍ സമയക്കുറവാണു പ്രധാന പ്രശ്നം. ഐ.റ്റി.യുഗത്തിലെ ഏറ്റ്വും വിലയേറിയ വസ്തുവും അതാണല്ലോ. ജീവിതം വെറും നാടകീയതയാണ്. മകനായീ,യുവാവായീ,മരുമകനായീ,അഛനായീ.. അങിനെ നീന്‍ടുപോകുന്ന ശ്രിംഖല. ഇവിടെ, ആലോചിക്കേന്‍ടത് ഒന്നുമാത്രം. ഒരിക്കല്‍ താളപ്പിഴപറ്റിയാല്‍ പിന്നീടൊരിക്കലും വീന്‍ടെടുക്കാന്‍ പറ്റാത്തതാണുഓരോ സീനും. സ്നേഹിക്കുന്ന കര്യത്തില്‍ പിശുക്കുകാണിക്കുന്നവരോ അമിതത്വം കാണിക്കുന്നവരോ ആണു നമ്മില്‍ പലരും. എന്നല്ല, സ്നേഹം അഭിനയിക്കുകയാണു പലപ്പോഴും, വേന്‍ടിടത്തും വേന്‍ടാത്തിടത്തും. സത്യത്തില്‍ , ഇതുരന്ടും തെറ്റാണെന്നു ആധുനിക മന:ശാസ്ത്രം.! കുട്ടികളുടെ കാര്യത്തില്‍ ഇതു പ്രത്യേകം ബാധകമാണ്. സ്നേഹം = പോസിറ്റിവ് സ്ട്രോക്കുകള്‍ . സ്നേഹ രാഹിത്യം അഥവാ നെഗറ്റീവ് സ്ട്രോക്കുകള്‍ കുട്ടികള്‍ക്കു ലഭിക്കുന്ന സ്ട്രോക്കുകളുടെ ഏറ്റക്കുറച്ചിലില്‍ അവരുടെ സ്വഭാവരൂപീകരണത്തിന്മുഖ്യ പങ്കുവഹിക്കുന്നു. കുടുംബ പശ്ചാത്തലം സുപ്രധാനമാണ്. മാതാപിതാക്കളുടെ തെറ്റായ പെരുമാറ്റങള്‍,ധാരണകള്‍, ഇടപെടലുകള്‍... എല്ലാം ഒരു കുഞിനെ സംബന്ധിച്ച് നിസ്സാരമല്ല. "ഓരോ കുഞുംപിറന്നുവീഴുന്നത് ശുദ്ധപ്രക്രിതിയിലാണ്. മാതാപിതാക്കളാണവനെ അന്‍ടനും അടകോടനുമാക്കിമാറ്റുന്നത് " പലവീടുകളിലും കുട്ടികള്‍ അഛനെക്കാള്‍ അമ്മയെയാണ്സമീപിക്കുക. പിതാവിനു പപ്പോഴും വില്ലന്‍റ്റെറോളും. അതിനു ഒരുപാട് കാരണങള്‍ ഉന്ടു. അതിലൊന്ന്, കുട്ടികള്‍ അരുതാത്തവ ചെയ്യുന്വോള്‍ അമ്മ അവെയെ നേരിടുന്നതിനുപകരം ഒഴിഞുമാറുകയും അഛന്‍ വരട്ടെ പറഞ്ഞുകൊടുക്കും,കാണിച്ചുതരാം എന്നിങനെ ഭീഷണിമുഴക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയില്‍ , അഛനെ സംബന്ധിച്ച ചിത്രം വികലമാക്കപ്പെടാന്‍ കാരണമകുന്നു. അതിനുപുറമെ അഛനില്‍ നിന്നു പലപ്പോഴായി ലഭിക്കുന്ന ശകാരങളും കുറ്റപ്പെടുത്തലുകളും കൂടി ചേര്‍ത്തുവെക്കുന്വേള്‍ തികച്ചും സങ്കീര്‍ണ്ണമാവുന്നു ചിത്രം. ഒരു സൂഹ്രുത്തിന്‍റെ അനുഭവം പങ്കുവെക്കട്ടെ.. കോളേജ് അധ്യാപനായ ടിയാന്‍ടെ സ്റ്റുടന്‍ട് ഒരുദിനം പതിവിലധികം സന്തോഷവതിയായി കാണാന്‍ ഇടയാവുന്നു, .....ഒടുവില്‍ അവള്‍ പറഞ്ഞു: എന്‍റഛനെ എറണാകുളം ലൂര്‍ദ്ദ് ഹോസ്‌പിറ്റ്ലില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുവാ. അതിന്‍ നീഇത്ര തുള്ളിച്ചാടാന്‍ എന്തുന്‍ടായി? സാറേ. കഴിഞഞ18വര്‍ഷങള്‍ക്കിടയില്‍ ഇന്നാണു എന്‍റഛന്‍ എന്നേട് ഇത്രയേറെ വാല്‍സല്യത്തോടെ സംസാരിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 18 വര്‍ഷമായിട്ടും കൂടെയുന്‍ടായിട്ടും മകളുടെ മനസ്സറിയാന്‍ പിതാവിനായില്ല. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണുതാന്‍ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടണം എന്നത്.
വിശിഷ്യാ പിതാവ്
ഒരു തലോടല്‍ , ഒരു സാന്ത്വനം അതു നല്‍കാന്‍ മടിക്കരുത്.
കുട്ടികള്‍ക്ക് സ്ട്രോക്കുകള്‍ നല്കുന്നതില്‍ വിവേചനം അരുത്!
(അടുത്ത ലക്കം : ) തുടരും..................

9 comments:

അശോക് said...

This is good

G.MANU said...

Sathyam mashey

മന്‍സുര്‍ said...

പ്രിയ സ്നേഹിത ഷാന്‍

എല്ലാം അറിഞിട്ടും അറിയാത്തവരെ പോലെ നടക്കുന്ന മനുഷ്യര്‍
ഒരികല്‍ നാം ചെയ്തു കൂട്ടിയ ഓരോ പ്രവര്‍ത്തികള്‍ക്കും
നാം മറുപടി നല്‍ക്കേണ്ടത്തുണ്ടു എന്ന സത്യം നാം മറന്നു പോക്കുന്ന കാലം
വാരികൂട്ടുന്ന സ്വത്തുകള്‍ നളെ ആരോക്കെയൊ കൈയിലാകും എന്നു അറിഞിട്ടും മല്‍സരം നടത്തുന ജനത ലോകം തനെ വെട്ടിപിടിക്കാന്‍

ലളിതമായ് വിവരിചിരിക്കുന്ന കുറെ നേരായ സത്യങ്ങള്‍

(മറുപടി അയക്കാന്‍ കുറച് വിഷമം ഉണ്ടു. വോര്‍ധ് വെരിഫിക്കേഷന്‍ ചില സമയത്ത് കിട്ടുന്നില്ല..)

നന്മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Anonymous said...

നല്ല പോസ്റ്റ്. ഇനിയും എഴുതൂ.

Anonymous said...

നല്ല പോസ്റ്റ്. ഇനിയും എഴുതൂ.

Jeevs || ജീവന്‍ said...

വളരെ നന്നായിരിക്കുന്നു..
തുടര്‍ ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
ഇനിയും എഴുതുക

Nachiketh said...

നല്ല പോസ്റ്റ് കവിതാത്മകമായ ഭാ‍ഷ....... സ്നേഹത്തെയും സ്നേഹിക്കുന്നവരെയും പറ്റി പറയാന്‍ സ്നേഹം നിറഞ്ഞ ഒരു മനസ്സുണ്ടാവാണം അത് പകല്‍ വെളിച്ചം പോലെ ഈ പോസ്റ്റില്‍ സ്‌പഷ്‌ടം...

സ്നേഹപൂര്‍വ്വം

നചികേത്

റീനി said...

എടുക്കുന്നതിലേറെ കൊടുക്കുവാനല്ലേ മാതാപിതാക്കളായ നമുക്കറിയൂ? കൊടുക്കുന്നതിലേറെ എടുക്കുവാന്‍ മാത്രമറിയാവുന്ന ഒരു തലമുറയായി അവര്‍ വളരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

SHAN ALPY said...

" സ്നേഹം സുഖമാണത് "

പ്രോല്‍സാഹനം നല്‍കുന്ന
എല്ലാ സ്നേഹിതറ്ക്കും
ഉള്ളം നിറഞ്ഞ നന്ദി
.......ഷാന്‍