ശിശു മന:ശാസ്ത്രം രണ്ടാം ഭാഗം
സ്ട്രോക്കുകളെക്കുറിച്ച്
കഴിഞഞ ലക്കം
സൂചിപ്പിച്ചത് ഓര്‍മ്മിപ്പിച്ചുകൊന്ട് നമുക്ക് തുടരാം
സ്നേഹം അഭിനയിക്കാനുള്ളതല്ല,
അടക്കിവെക്കാനുള്ളതുമല്ല.
അകമറിഞ്ഞ് നല്‍കാന്‍ കഴിയണം.
പക്ഷെ,
മക്കള്‍ക്ക് നല്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.
ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ വിശേഷിച്ചും.
കാരണം,
നമ്മുടെ അശ്രദധമൂലം അനുഭവിക്കേന്‍ടിവരിക ഒരു ജന്‍മം മുഴുവനായിരിക്കും.
ചിലപ്പോഴെങ്കിലും ചിലയിടത്തെങ്കിലും
കുടുംബ കലഹത്തിനും സഹോദര വിദ്വേഷത്തിനും മാതാ - പിതാക്കള്‍ കാരണമായിട്ടുന്ട്.
ഒന്നുരന്ട് ഉദാഹരണങള്‍ കൂടുതല്‍ വ്യക്തത നല്‍കും.
ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ ഏതെങ്കിലും ഒരുകുട്ടിയോട് മാത്രം കൂടുതല്‍ സ്നേഹവും വാല്സല്യവും കാണിക്കുകയും അത് മറ്റു കുട്ടികള്‍ കാണാനും അനുഭപ്പെടാനും ഇടവരുകയും ചെയ്താല്‍ അതുമൂലമുന്ടാകുന്ന ഭവിഷത്ത് ഊഹിക്കാവതല്ല.
അല്പം മുമ്പ് കോട്ടയം ജില്ലയിലെ "ബി" ക്ലാസ്സ് കുടുംബത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരികയാണ്,
ഗവഃ ജീവനക്കാരായ ദമ്പതികള്‍ക്ക് നീന്‍ട കാത്തിരിപ്പിനൊടുവില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നു.
അവര്‍ ആഗ്രഹിച്ചതാവട്ടെ ആണ്‍കുഞ്ഞും,
എങ്കിലും സന്തോഷത്തോടെ രന്‍ട്വ് വര്‍ഷങള്‍ ..
അവര്‍ വീന്‍ടും ഒരാണ്‍കുഞ്ഞിന്‍റ്റെ അഛനായി,അമ്മയായി..
സ്വാഭാവികമായും അമിതലാളനയേറ്റുവാങ്ങിയെങ്കിലും അല്‍പായുസ്സായിപ്പോയി.!!
അതിലാളന ആദ്യകുട്ടിയില്‍ അസൂയയുടെ വിത്തുപാകി, കൊലയില്‍ അവസാനിക്കുകയും തൊട്ടില്‍ അതിനു സാക്ഷിയാവുകയും ചെയ്തു.
(എന്‍റെ വീട്, അപ്പൂന്‍റെം..... ഫിലിം ഓര്‍ക്കുക)

സത്യത്തില്‍ ആരാണുത്തരവാദി?!
ഇവിടെ കുട്ടിചിന്തിക്കുന്നത് നഷ്ട്പ്പെട്ട സ്ട്രോക്കുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം മാത്രമാണ്,
മാര്‍ഗഗം തെറ്റായീന്നു മാത്രം.
സമാനമായ ചരിത്ര സംഭവം പ്രസക്തമാവുന്നതിവിടെയാണ്,
ഖുറാനില്‍ 12-ആം അധ്യായം" യോസേഫ് " കഥാതന്തു തന്നെ സഹോദരങ്ങളുടെ അസൂയയാണ്.
തുടക്കം മുതല്‍ തന്നെ ആ കഥ നമുക്കു വായനാസുഖം നല്‍കുന്നതാണ്.
പിതാവ് യാക്കോബ് യോസേഫിനും ബിന്‍യാമിനും സ്ട്രോക്കുകള്‍ ധാരാളമായി നല്‍കിയപ്പോള്‍ മറ്റ് കുട്ടികളില്‍ അതുന്‍ടാക്കിയ മാറ്റം അദ്ധേഹം അറിയാതെപോയി..!
പുരാണങളിലും ഇതിഹാസങളിലും സമാനതയുള്ള ഒരുപാടു കഥകള്‍ വായിക്കാനാവും.
വലിച്ചുനീട്ടുന്നത് പ്രസക്തമല്ല. തുടരും
അടുത്ത ലക്കം വായിക്കുക...
" കുട്ടികളെ താരതമ്യം ചെയ്യരുത് "
2 comments:
ചേര്‍ത്തു വായിക്കുക:
മുഹമ്മെദ് നെബിയുടെ സന്നിധിയില്‍ കളിപ്പാട്ടവുമായി വന്ന ഗ്രാമീണനോട് നിന്‌റ്റെ എല്ലാ മക്കള്‍ക്കും നീ നല്‍കിയോ?
എന്ന ചോദ്യം, പ്രവാചകന്‍റ്റെ ദീര്‍ഘവീക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്.
അല്ലേ?
നന്നായിട്ടുണ്ട്. ഇനിയും എഴുതുക.
അപ്പു തുറവൂറ്
Thanks
Post a Comment