
ശിശു മന:ശാസ്ത്രം ഭാഗം 5
കഴിഞ്ഞ 4 ലക്കങ്ങളിലും വായനക്കാര്‍ നല്കിയ പ്രോല്സാഹനത്തിനു നന്ദി.
"എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധപ്രക്രുതിയിലാണു -
മാതാപിതാക്കളാണു അവരെ ആരൊക്കെയോ ആക്കി മാറ്റുന്നത്! "
കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാണു 3 വയസ്സുവരെയുള്ള പ്രായമെന്നു അറിയാവുന്ന എത്ര മാതാപിതാക്കളുന്‍ടു നമുക്കിടയില്‍?
ഈ പ്രായത്തിലാണു തനിക്കു ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച അടിസ്ഥാന വിവരങ്ങള്‍ കുട്ടി ശേഖരിക്കുന്നത്.
ബോധപൂര്‍വ്വമല്ലാതെ നടക്കുന്ന ഈ വിവര ശേഖരത്തിന്‍റ്റെ അടിസ്ഥാനത്തിലാണു തന്‍റ്റെ ജീവിതത്തില്‍ പിന്നീടുന്‍ടാവുന്ന കാര്യങ്ങളെല്ലാം മനുഷ്യന്‍ വിലയിരുത്തുന്നത്.
മനുഷ്യമസ്തിഷ്കത്തെ ഒരു കമ്പ്യുട്ടറിനോടു ഉപമിക്കാമെങ്കില്‍ ജനിക്കുമ്പോള്‍ അവനു ലഭിക്കുന്നത് കേവലം ഹാര്‍ഡ് വെയര്‍ മാത്രമാണു. ആദ്യത്തെ മൂന്നു വയസ്സിനുള്ളിലാണു പ്രസ്തുത ഹാര്‍ഡ് വെയറിനകത്തെ പ്രോഗ്രാമ്മിംഗ് രൂപപ്പെടുന്നത്.
തന്‍റ്റെ ലോകത്തെക്കുറിച്ച കേവല വിവരമല്ല, പ്രസ്തുത ലോകത്ത് തന്‍റ്റെ സ്ഥാനമെന്താണെന്നും ആ സ്ഥാനത്തിനനുസ്രുതമായി താന്‍ എന്ത് , എങ്ങിനെ പ്രതികരിക്കണമെന്നും അതിന്‍റ്റെ പ്രായോഗിക തലങ്ങളെക്കുറിച്ചുപോലും അവരുടെ ഇളം തലച്ചോറുകള്‍ സ്വാംശീകരിച്ചിരിക്കും.
അവന്‍ നേടിയ ഈ "അറിവുകളുടെ" അടിസ്ഥാനത്തിലാണു പിന്നയവനു ലോകത്തെ കാണാനാകൂ. മാതാവിന്‍റ്റെ മടിത്തട്ടിലാണു അതിനവനു വേദിയൊരുക്കുന്നത്.
അഥവാ, താന്‍ എന്താണെന്നും എങ്ങിനെയാവണമെന്നുമുള്ള വിവരങ്ങള്‍ കൂടി മുലപ്പാലിനൊപ്പം കുട്ടി നേടിയെടുക്കുന്നു....
"വിഡ്ഡിപ്പെട്ടി"കളിലെ ക്രിമിനല്‍ കാഴ്ചകളും കലാപങ്ങളും കന്‍ടു വളരുന്ന കുട്ടി സാമൂഹ്യദ്രോഹിയായി മാറുന്നുവെങ്കില്‍ അതിനുത്തരവാദി അവന്‍ മാത്രമല്ല, അതിനു സാഹചര്യമൊരുക്കുന്ന സമൂഹം കൂടിയാണ്.
എന്നാല്‍ ബോധപൂര്‍വ്വം കാര്യങ്ങള്‍ പഠിക്കുന്നതും അറിവുകള്‍ സമ്പാദിക്കുന്നതും മൂന്നുമുതല്‍ ഏഴുവരെ വയസ്സുകള്‍ക്കിടയിലാണു. ഈ സമയത്താണു നാം അവരെ സ്കൂളുകളില്‍ ചേര്‍ക്കുന്നതും!
നല്ല സ്കൂളുകളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കണമെന്നു നാം ആഗ്രഹിക്കുകയും ചെയ്യുന്നു.
നല്ലതുതന്നെ.,
എന്നാല്‍ അടിസ്ഥാനപരമായി എന്താണു നല്ല വിദ്യഭ്യാസം!?
ഭിഷഗ്വരനെയും, സാങ്കേതിക വിദഗ്ദനെയും, ഉദ്യോഗസ്ഥരെയും സ്രിഷ്ടിക്കലാണോ വിദ്യഭ്യാസ ധര്‍മം!?
എന്നല്ല, "മനുഷ്യനെ" വളര്‍ത്തുന്നതാവണം വിദ്യഭ്യാസം.
കേവല ശരീരമല്ല മനുഷ്യനെന്നും, അവനെ അവനാകുന്നത് അവനിലെ മനസ്സാണെന്നുമുള്ള തിരിച്ചറിവാണു മുഖ്യം.
ആ മനസ്സിന്‍റ്റെ വളര്‍ച്ചക്കുതകുന്ന പാഠമാണു കുട്ടികള്‍ക്കു ലഭിക്കേന്‍ടത്.
നന്‍മ നിറഞ്ഞ മനസ്സില്‍നിന്നേ നല്ലതു പ്രതീക്ഷിക്കേന്‍ടൂ.....


തുടരും...
നിങ്ങളുടെ നന്‍മനിറഞ്ഞ പ്രോല്സാഹനമാണു മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തേകുന്നതു... പ്രതീക്ഷകളോടെ, ഷാന്‍ .
6 comments:
അപ്പോ ജനിക്കുമ്പോള്‍ ഹാര്‍ഡ്വെയര്‍ ആണ് ഈ ദേഹം അല്ലേ? പിന്നെ മൂന്നുവര്‍ഷം കൊണ്ടാ സൊഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ആകുന്നത്? പിന്നെ ഓപ്പെറേറ്റിങ് സിസ്റ്റം മുഴുവന്‍ ആയി ഓപ്പെറേറ്റിങ് ആകുന്ന കാലത്തെയാകും കൌമാരം എന്ന് പറയുന്നത് :)
good wishes
Dear Shan,
Its nice to read your articles and its really worthful.
We are running an online magazine www.thusharam.com and its having a seperate section for children - shishiram. we will be happy if you can provide us an article for published in thusharam next edition. Please reply me if you would like to do so.
regards
Anees Kodiyathur
I am ready
I will write very soon
thank you,
shan
പ്രിയ സ്നേഹിതാ ഷാന്‍
തങ്കളുടെ ഈ വിവരണം നല്ല മികവ് പുലര്‍ത്തുന്നുവെന്ന് സസന്തോഷം അറിയിക്കട്ടെ.
വളരുന്ന കുഞുങ്ങളില്‍ ഡോക്ടറെയും,എന്‍ജിനിയറെയും കാണുന്ന മാതാപിതാകള്‍ക്ക് ആ ചെറുപ്രായത്തില്‍ കുഞിന്ന് നള്‍ക്കേണ്ട കാര്യങ്ങള്‍ എന്തെന്ന് ഇന്നും അജ്ഞാതമാണ്.
തന്‍റെ കുഞിനെ നിരീക്ഷികുന്ന ഒരോ അമ്മക്കും കുഞിന്‍റെ ആവശ്യങ്ങള്‍ അറിയാന്‍ കഴിവുള്ളത് പോലെ തന്നെ....നാം അവരുടെ ഒരോ വളര്‍ച്ചയുടെ ഘട്ടത്തിലും ശ്രദ്ധ പുലര്‍ത്തണം
മകന്‍ വലുതായി..എന്‍റെ മോന്‍ ഇങ്ങിനെയായി പോയല്ലോ എന്ന് പറഞിട്ട് എന്തു കാര്യം .....തീര്‍ച്ചയായും ഇത്തരം ലേഖനങ്ങളിലൂടെ..അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായ് ഷാന്‍ ഇവിടെ പ്രതിപാദിച്ചിരികുന്നു.
നമ്മുടെ കുഞുങ്ങള്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ഒരു ഫീച്ചര്‍ ഇവിടെ പ്രതീക്ഷികുന്നു.
റംസാന്‍ മാസത്തിന്‍റെ പുണ്യരാവുകളിലൂടെയുള്ള ഈ സന്‍മാര്‍ഗ്ഗ യാത്രയില്‍ ഒരു തണലായ് എന്നും നിങ്ങളോടെപ്പം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
very nice comment
thank you
Post a Comment