Monday, August 27, 2007

കുട്ടികളെ നന്നാക്കാന്‍ നാം നന്നായാല്‍ മതി

ശിശു മന:ശാസ്ത്രം നാലം ഭാഗം മുന്‍ ലക്കങ്ങളില്‍ നിങ്ങള്‍ നല്‍കിയ സ്വീകരണത്തിനു നന്ദി കുട്ടികളെ നന്നാക്കാന്‍ നാം നന്നായാല്‍ മതി

നാം എന്നാല്‍ രക്ഷിതാക്കള്‍ ,

കാരണം ചെറുപ്പത്തില്‍ കുട്ടികള്‍ രക്ഷിതാക്കളുമായാണു ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകുന്നത് . മാതാപിതാക്കള്‍ അറിയാതെ തന്നെ അവരുടെ സകല പെരുമാറ്റങ്ങളും പ്രതികരണങ്ങളും കുട്ടികള്‍ ശ്രെദ്ധിക്കുന്നു. അനുകരിക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ രക്ഷിതാക്കളാണു എല്ലാറ്റിനും മാത്രുക. കൌമാരപ്രായം കഴിയും വരെ ഏതാണ്‍ട് ശരിയുമാണത്.

കുട്ടികളുടെ മനസ്സ് ശുദ്ധമാണു. മുന്‍ വിധികള്‍ ഇല്ലാത്ത മനസ്സ്.

എന്തും സ്വീകരിക്കാന്‍ തയ്യാറായ മനസ്സ്.

ശുദ്ധമായ, മ്രുതുലമായ,നിര്‍മ്മലമായ, പ്രതികരിക്കാന്‍ വെമ്പുന്ന മനസ്സ്.

അഴുക്കു പുരളാത്ത കണ്ണാടിപോലെ, ശുദ്ധമായ കറപിടിക്കാത്ത പുതുവസ്ത്രം പോലെ, പോറല്‍ ഏല്‍ക്കാത്ത പാത്രം പോലെ,

പുതിയ ബ്ലോട്ടിംഗ് പേപ്പര്‍ പോലെ,

പുതിയ പൂപോലൊരു കുഞ്ഞു മനസ്സ്.

ആ സജീവമായ മനസ്സ് നമുക്കുചുറ്റും സദാഉന്‍ടാവുമെന്നും,

നമ്മെ സദാ നിരീക്ഷിക്കുന്നുവെന്നും നമുക്കോര്‍മ്മവേണം.

കുട്ടികള്‍ക്ക് ഉപദേശം ഇഷ്ടമല്ല. പകരം പ്രവ്രുത്തിയാണു ഉപയുക്തം.

പ്രവര്‍ത്തനങ്ങളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രെദ്ധിക്കുക.

കാരണം അത്തരം കാണാവുന്ന അനുഭവിക്കാവുന്ന വിശ്വസിക്കാവുന്ന

ഉദാഹരണങ്ങള്‍ അവരെ സ്വാധീനിക്കും.

അഥവാ, നമ്മുടെ പ്രവ്രുത്തികളാണു അവര്‍ക്കു മാത്രുക.

നമ്മുടെ ഓരോരോ പ്രവ്രുത്തിവഴി പ്രതികരണം വഴി , പെരുമാറ്റം വഴി, പുന്‍ചിരിവഴി, തലോടല്‍ വഴി, സ്നേഹത്തിന്‍റ്റെ ശാന്തസുന്ദരവും കുളിര്‍മ്മയുള്ളതുമായ ഭാവങ്ങള്‍ വഴി ഓരോ നിമിഷവും കുട്ടി സദ്പ്രവ്രുത്തികളും സദ്‌വികാരങ്ങളും ഉത്തമമായ പെരുമാറ്റങ്ങളും കണ്‍ടു അനുഭവിച്ച് അനുകരിച്ച്, അറിഞ്ഞു പഠിക്കണം.

എടുക്കുകയും ഓമനിക്കുകയും ആഹാരം കൊടുക്കുകയും കുളിപ്പിക്കുകയും ഉടുപ്പിക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുകയും സ്കൂളില്‍ ചേര്‍ക്കുകയും ഒക്കെ വേണം. പക്ഷെ, അവകൊണ്‍ടൊന്നും കുട്ടിയുടെ ശരിയായ വളര്‍ച്ച ഉറപ്പാകുന്നില്ല. നമ്മുടെ ജീവിതത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. നമ്മുടെ ജീവിതത്തിലൂടെ നാം കുട്ടിക്ക് സജീവമായ മാത്രുകയാവണം. നമ്മുടെ സത്യസന്ധത, ആത്മാര്‍ത്ഥത, സ്നേഹം , ധീരത, സഹാനുഭൂതി, അനുകമ്പ, ആദര്‍ശ നിഷ്ഠ, മനോനിയന്ത്രണം, ആത്മവിശ്വാസം, ഉല്സാഹം, ശുഭാപ്തിവിശ്വാസം, സഹകരണം ഇവയൊക്കെ കുട്ടി മനസ്സിലാകും അനുകരിക്കും. പഠിക്കും. സ്വന്തമാക്കും.

മറിച്ചായാലോ?

നമ്മുടെ പൊട്ടിത്തെറി, അനിയന്ത്രിതമായ വികാരവിസ്ഫോടനം, ദേഷ്യം, വഴക്കുണ്‍ടാക്കല്‍, കലിതുള്ളല്‍, കള്ളം കാണിക്കല്‍, അറപ്പ്, വെറുപ്പ്, പുഛം, അവഗണന, അതിമോഹം, ചതി, വന്ചന, സ്വാര്‍ത്ഥത, ക്രൂരത.....

ഇത്തരം നാനാതരം മോശമായ പ്രതികരണങ്ങള്‍ കുട്ടിയും അനുകരിക്കും. സ്വന്തമാക്കും. കുട്ടിപോലുമറിയാതെ അവന്‍റ്റെ ചിന്തയും പെരുമറ്റവും ദുഷിക്കും അവന്‍റ്റെ വ്യക്തിത്യം വികലമാവും. ദേവനായി മാറേണ്ടവന്‍ അസുരനായി വളരും. പുന്ചിരിക്കേണ്ട കുട്ടി പൊട്ടിത്തെറിക്കും. സ്നേഹിക്കേണ്‍ട കുട്ടി വെറുക്കും, ചുണ കാണിക്കേണ്‍ടകുട്ടി മടികാണിക്കും, കൂട്ടുകൂടേണ്‍ട കുട്ടി കൂട്ടം തെറ്റിനടക്കും. കൂട്ടുകാരാവേണ്‍ടവര്‍ ശത്രുക്കളാവും.

ഈ കുട്ടിക്കെന്തുപറ്റിയെന്ന് രക്ഷിതാക്കള്‍ അത്ഭുതപ്പെടുകയും ചെയ്യും.

അവരെ അനുകരിച്ചതാണു കുട്ടിയെന്നു മാതാപിതാക്കള്‍ അറിയുകയുമില്ല.

.............തുടരും

7 comments:

മന്‍സുര്‍ said...

പ്രിയ സ്നേഹിത

കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എന്തു കാര്യം ...നഷ്ടപ്പെടുന്നതെല്ലം നമ്മുക്ക് തനെ അല്ലേ..?
അറിഞിട്ടും അറിയാത്തവരെ പോലെയാണ്‌ നമ്മുടെ പ്രവര്‍ത്തികള്‍
അതില്‍ പലപ്പോഴും നാം കാണുന്നത് സമൂഹത്തില്‍ കുട്ടികള്‍ നെരിടുന്ന പ്രശ്നങ്ങളാണ്‌....
ഇത്തരം വിവരണങ്ങല്‍ ഒരു നല്ല വഴികാട്ടിയായ് മാറാന്‍ പ്രാര്‍ത്ഥിക്കുന്നു

ഷാന്‍ അഭിനന്ദങ്ങള്‍


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

SHAN ALPY said...

Thank you Mr:man...

vishnude said...

read malayalam articles in malayalamwikipedia.blogspot.com

deepdowne said...

ഷാന്‍, കുട്ടികളെ ഇഷ്ടപ്പെടുന്നവരോട്‌ എനിക്ക്‌ ബഹുമാനമാണ്‌.
ഈ ബ്ലോഗ്‌ ഓടിച്ചുനോക്കിയതേയുള്ളൂ. വീണ്ടും വരാം.

Vish..| ആലപ്പുഴക്കാരന്‍ said...

അത് കറക്റ്റ്.. :)

SHAN ALPY said...

Thanks anyone...

മന്‍സുര്‍ said...

പ്രിയ സഹോദര ഷാന്‍

പുതിയ പോസ്റ്റുകള്‍ എന്ത വൈകുന്നത്‌...
സമൂഹത്തില്‍ എവിടെയും കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അത്ര നിസ്സാരമല്ല...ഇത്തരമൊരു വിവരണം ചില്ലര്‍ക്കെങ്കിലും ഒരു നന്‍മയുടെ,സത്യത്തിന്‍റെ പാത തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല...തുടരുകയീ നന്‍മയുടെ വെള്ളിവെളിച്ചം


ഒരു പുണ്യക്കാലം വരവായ്...
നന്‍മയുടെ പുലര്‍ക്കാലം
ഖുര്‍ആന്‍ വചനങ്ങളില്‍
മനസ്സിന്‍ പാപങ്ങള്‍ മാറ്റുകയായ്
പ്രാര്‍ത്ഥനകള്‍ക്ക് പ്രതിഫലമായ്
ഒരു പുണ്യ മാസം
റംസാന്‍ മാസം


മന്‍സൂര്‍,നിലംബൂര്‍