
ശിശു മന:ശാസ്ത്രം മൂന്നാം ഭാഗം.
കഴിഞ്ഞ ലക്കങ്ങളില്‍ വായനക്കാര്‍ നല്‍കിയ പ്രോല്സാഹനത്തിനു നന്ദി.
"കുട്ടികളെ താരതമ്യം ചെയ്യരുത്....."
നീ അവനെ കന്ടുപഠിക്ക്!
ഒട്ടുമിക്ക അമ്മമാരും അനുകരിക്കുകയും ആവര്‍ത്തിക്കുകയും
ചെയ്യുന്ന ഒരു ദു:ശ്ശീലമാണിത്.
അല്‍പം ചില അദ്ധ്യാപകരും ഈരീതി സ്വീകരിക്കാറുന്‍ട്.
അവരുടെ ഉദ്യേശ്യം നന്നെങ്കിലും പ്രോല്സാഹനം അര്‍ഹിക്കുന്നില്ല.
കാരണം ശിശു മന:ശാസ്ത്രത്തിന്‍റ്റെ അടിസ്ഥാനം തന്നെ,
"ഒരാളും മറ്റൊരാളെപ്പോലെയല്ല" എന്നതാണ്.
ഓരോ കുഞ്ഞിനും അവന്‍റ്റെ വ്യക്തിത്വവും പ്രത്യേകതയുമുന്‍ട്
എന്നതിരിച്ചറിവാണു മുഖ്യം
"ഒരാള്‍ക്കും മറ്റൊരാള്‍ ആവാന്‍ ഒരിക്കലും കഴിയില്ല"
സമാനതകള്‍ ഏറെയുന്‍ടായാല്‍ പോലും!
കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നതിലൂടെ
അവരുടെ മനസ്സുകളില്‍ അപരനെ സംബന്ധിച്ച
അറപ്പും വെറുപ്പുമാണു സ്ഥാനം പിടിക്കുക.
അതിലുപരി, അപകര്‍ഷതാബോധവും പകയുമായിരിക്കും.
താന്‍ കൊള്ളരുതാത്തവനാണു എന്നതോന്നല്‍ കുട്ടിയില്‍
പരാജയത്തിന്‍റ്റെ വിത്തുപാകും.
പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമാവും
ഇംഗ്ലീഷ് മീഡിയം അദ്ധ്യാപിക വനജ
അവരുടെ അനുഭവം പങ്കുവെക്കുന്നത് ശ്രദ്ധിക്കൂ..
ക്ലാസ്സില്‍ ഫസ്റ്റ് ആയിരുന്ന അമല്‍ ഇടക്കാലത്താണു ഉഴപ്പാന്‍ തുടങിയത്.
ഒടുവില്‍ സെക്യാട്രിസ്റ്റിന്‍റ്റെ സഹായത്തോടെ പ്രതികളെ പിടികൂടി.
അത് സ്വന്തം മാതാപിതാക്കള്‍ തന്നെ ആയിരുന്നു പക്ഷേ,
അവര്‍ അറിഞിരുന്നില്ല എന്നതാണു ആറെ ഖേദകരം!
അവരുടെ മൂത്തകുട്ടി ജാന്‍സി മിടുക്കിയാണ്.
അല്ല മിടുമിടുക്കി!?
പഠിത്തത്തിലും പാഠ്യേതര രംഗത്തും.
നിത്യവും അമലിനു പപ്പയുടേയും മമ്മിയുടേയും വക കോളാണ്.
ജാന്‍സിയിലേക്ക് ചൂന്‍ടിയായിരുന്നു ശകാരങ്ങളധികവും.
അപകര്‍ഷതയുടെ ആധിക്യത്താല്‍ ജാന്‍സിയുടെ ഹോംവര്‍ക്കുകളും
മറ്റു പഠനസഹായികളും അപ്രത്യക്ഷമാവാന്‍ തുടങ്ങി.
അതുപിന്നീടു വന്‍ പൊട്ടിത്തെറിയിലാണു കലാശിച്ചത്.
പഠനത്തോടും പഠിക്കുന്നവരോടുമ്മുള്ള വെറുപ്പായി അത് പരിണമിച്ചു.
------------------
ഓരോ കുട്ടിയിലും അന്തര്‍ലീനമായ കഴിവുകള്‍ കന്‍ടെത്തുക.
അതിനു പ്രോല്സാഹനം നല്കുക.
പഠിക്കന്‍ മിടുക്കരായവര്‍ കലയിലും കായികത്തിലും ശോഭിക്കണമെന്നില്ല,
നേരെ തിരിച്ചും!
അവരെ താരതമ്യം ചെയ്യുന്നതിന്നുപകരം,
അനുയോജ്യമായ മേഖലയിലേക്ക് തിരിച്ചുവിടുകയാണഭികാമ്യം.
ചുരുക്കത്തില്‍ ,
"താരതമ്യം ഒന്നിനും പരിഹാരമല്ല"
അടുത്ത ലക്കം വായിക്കുക.....
കുട്ടികള്‍ നന്നാവാന്‍ നാം നന്നായാല്‍ മതി
9 comments:
നല്ല പോസ്റ്റ്. തുടര്‍ന്നും എഴുതൂ.
Thanks my shafeee
ഇതുപോലെയുള്ള ബ്ലോഗുകള്‍ ചില കുട്ടികളുടേ രക്ഷകര്‍ത്താക്കള്‍ക്ക് വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്തു നന്നായിരുന്നു.ഒരു ട്യൂഷന്‍ മാഷിന്റെ റോള്‍ ഞാന്‍ കുറെക്കാലം നിര്‍വ്വഹിച്ചിരുന്നു. കുട്ടിയെ ബല്‍റ്റ് ഊരി തല്ലുന്ന ഒരു പിതാവിനെ എനിക്കറിയാം.
നീ ജന്മം കൊടുത്ത വ്യക്തിയാണെങ്കിലും നീ ഉദ്ദേശിക്കുന്ന നിലയില്‍ തന്നെ വരണമെന്ന് നീ ആഗ്രഹിക്കുന്ന നിന്റെ സ്വാര്‍ത്ഥത നിന്നെ അന്ധനാക്കരുത്.
ഷാന്‍ ഇനിയും എഴുതു ഇതുപോലെ...കുറെയെങ്കിലും അത് അര്‍ഹിക്കുന്നടത്ത് എത്തട്ടേ
കൊള്ളാം...
പ്രയോജനപ്രദമായ പോസ്റ്റ്
:)
Thanks
കുട്ടികള്‍ നന്നാവാന്‍ നാം നന്നായാല്‍ മതി. എത്ര ശരി! മനുഷ്യര്‍ തന്നെ സമൂഹത്തിന്റെ സൃഷ്ടികളല്ലേ?
എഴുത്തു് തുടരുക!
thanks my son
Good post
Continue
thanks
Post a Comment