Thursday, August 16, 2007

നിങ്ങളെന്നെ പ്രവാസിയാക്കി

ഓര്മ്മവെച്ച നാള്മുതല് അവന് വെറുപ്പായിരുന്നു, പ്രവാസലോകത്തോടും പ്രവാസജീവിതത്തോടും. അവന്റെ കാരണങ്ങള് അതി ന്യായവും അന്യുനവുമായി എനിക്കും തോന്നി. ജനിച്ച നാടും വളര്ന്ന വീടും സഹയാത്രികരും സഹപ്രവര്ത്തകരും ഇവയെല്ലാം വിദൂരമാക്കി പറന്നകലാന് അവനാകുമായിരുന്നില്ല. അവളുടെ, സ്നേഹാറ്ദ്രമായ പെരുമാറ്റങ്ങളും കുഞ്ഞന്റ്റെ കുറുബും കിന്നാരവും എല്ലാം അവനെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു. വിവാഹ പ്രായമെത്തിയ സഹോദരികളും, വാറ്ദ്ദക്യത്തിലേക്ക് വഴുതിവീണ മാതാ-പിതാക്കളും ചേറ്ന്നവന്റ്റെ ശരീരത്തെ ചോദ്യചിഹ്ന്നമാക്കി മാറ്റി. ഒടുവില് അവനും വഴങ്ങി. അങ്ങനെയാണവന് " ഗള്ഫില് " എത്തുന്നത്. അടക്കിവെച്ച ആത്മസംഘറ്ഷങ്ങള് അണപൊട്ടിയൊഴുകിയ ആദ്യനാളുകള്. ഉറക്കമില്ലാത്ത രാത്രികളും, സ്വസ്ഥതയില്ലാത്ത പകലുകളും, പ്രവാസത്തിന്റ്റെ തീക്ഷണതയില് തലയിണകള് മാറോടുചേറ്ത്ത് തളര്ന്നുറങ്ങുന്പോഴും നയനങള് നനയുന്നത് അവനറിഞ്ഞിരുന്നു. മസ്രികളോടു* മല്ലടിച്ചും പ്രതിസന്ധികളില് തളരാതെയും ആറു വറ്ഷങ്ങള്... മൂന്നാമത്തെ സഹോദരിയുടെ വിവാഹവും കഴിഞ്ഞപ്പോള്‍ അവന് കരുതി ഇനിയുള്ളകാലം സ്വസ്ഥജീവിതം സ്വദേശത്താവാമെന്ന്. പ്രവാസലോകത്തോടു വിടചൊല്ലി പടിയിറങ്ങുംപോള് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചതില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ചീറിപ്പായല് ഒടുവില് തീറ്ത്താലും തീരാത്ത കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. കാരണം അവനൊരു "ഗള്ഫ്" കാരനായിമാറിയിരുന്നു.... ഒടുവില് അവളും പറഞ്ഞു: പണിതീരാത്ത വീട്, കുട്ടികളുടെ ഫീസ്, ........., ഒന്നുകൂടി നിങ്ങള്... ........... ഒരുകാര്യം അവനു ബോധ്യമായി "പ്രവാസി എന്നും പ്രവാസി തന്നെ" *മസ്രി = ഈജിപ്ഷ്യന്‍സ് Shan alpy

8 comments:

SHAN ALPY said...

"പ്രവാസി എന്നും പ്രവാസി തന്നെ"

SHAN ALPY said...
This comment has been removed by the author.
Anonymous said...

sreesobhin, on September 19th, 2007 at 11:40 am Said:

“ഒടുവില് അവളും പറഞ്ഞു:

പണിതീരാത്ത വീട്, കുട്ടികളുടെ ഫീസ്, ………,

ഒന്നുകൂടി നിങ്ങള്… ………..

ഒരുകാര്യം അവനു ബോധ്യമായി

“പ്രവാസി എന്നും പ്രവാസി തന്നെ”

നല്ല കഥ. സമാനമായ ഒട്ടേറെ അനുഭവങ്ങള്‍‌ പറഞ്ഞു കെട്ടിരിക്കുന്നു.
:)

Anonymous said...

കുഞ്ഞന്‍, on September 19th, 2007 at 1:53 pm Said:

എല്ലാ പ്രവാസികളുടെയും കഥ… ഇനിയൊരു തിരിച്ചുപോക്ക്?
എല്ലാ അവധിക്കാലം വരുമ്പോഴും ഞാന്‍ മനസ്സില്‍ തീരുമാനിക്കാറുണ്ട് ഈത്തവണ എല്ലാം അവസാനിപ്പിച്ച്, നാട്ടില്‍ എല്ലാവരുമൊത്ത് ബാക്കിയുള്ള ജീവിതം, പക്ഷെ….

SHAN ALPY said...

thanks

Anonymous said...

അതെ ഷാന്‍ പ്രയാസിയുടെ പ്രയാസങ്ങള്‍
അവസാനിക്കാന്‍ അവന്‍ അവസാനിക്കണം!..
എനിക്കു കഥയായി തോന്നിയില്ല!..
ഒരു പൊള്ളുന്ന സത്യമായി തോന്നി...
അഭിനന്ദനങ്ങള്‍..

റീനി said...

നീറുന്ന ജീവിതയാഥാര്‍ത്യങ്ങള്‍!
ഒരുവന്റെ ജീവിതാവശ്യങ്ങളും ജീവിതനിലവാരം ഉയര്‍ത്തുവാനുള്ള വെപ്രാളങ്ങളുമല്ലേ അവനെ പ്രവാസിയാക്കുന്നത്‌?

Hisham Areekkadan said...

what a beautiful story
but i think you are a mujahid activer. is nt it ? i cant agree that . mujahid/ vahabi organisation is not true ....do you know that? pls come to ahlussnna - val - jama