Tuesday, November 6, 2007

പേരന്‍റിംഗ് എന്ത് ?

1) കുട്ടികളുടെ ശരിയായ വികസനത്തിനും, പരിപലനത്തിനും മാതാപിതാക്കളുടെയും, കുഞ്ഞുമായി നേരിട്ട് ഇടപെടുന്നവരുടെയും കടമകളാണ് പേരന്‍റിംഗ് എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. 2) ശിശുപരിപാലനത്തിന് പൊതുവായി നിര്‍ദ്ദേശിക്കാവുന്ന ഒരു മാര്‍”മോ, രീതിയോ ഉണ്ടാക്കിയെടുക്കാന്‍ സാദ്ധ്യമല്ല. 3) സ്ഥലകാല സംസ്കാര വ്യത്യാസങ്ങളനുസരിച്ച് വ്യത്യസ്ത സമൂഹങ്ങളില്‍ വിഭിന്നങ്ങളായ ശിശുപരിപാലന രീതികള്‍ നിലവിലുണ്ട്. 4) അതിനാല്‍ ഓരോ സംസ്കാരത്തിനും യോജിച്ചതും, ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതുമായ ശിശുപരിപാലന രീതികള്‍ പുഷ്ടിപ്പെടുത്തി പ്രായോഗികമാക്കുകയാണ് ഏറ്റവും അഭികാമ്യം. 5) കുട്ടികളുമായി ഇടപഴകുന്ന എല്ലാപേരും പൊതുവായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. 6) ഓരോ പ്രായവും സാഹചര്യവും അനുസരിച്ച് കുട്ടിക്ക് പലതരം ആവശ്യങ്ങളുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. 7) കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനത്തില്‍ അതീവ ശ്രദ്ധ ഉണ്ടായി രിക്കണം. പല രക്ഷിതാക്കളും മനസ്സില്‍ സ്നേഹം ഒളിച്ചുവയ്ക്കുന്നവരാണ്. എന്നാല്‍ പ്രകടിപ്പിക്കുന്ന സ്നേഹമാണ് കുട്ടിക്ക് ആവശ്യം. അതിനാല്‍ കുട്ടിയെ സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യണം. 9) ജോലിത്തിരക്കും മറ്റ് അസൗകര്യങ്ങളും കാരണം കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പല മാതാപിതാക്കള്‍ക്കും കഴിയാറില്ല. എന്നാല്‍ ചെറിയ കുട്ടികളോടൊപ്പം ഉപകാരപ്രദമായ രീതിയില്‍ സമയം ചെലവഴിക്കുന്നത് കുട്ടിയുടെ വികസനത്തിന് സഹായകരമായിരിക്കും. 10) ഓരോ കുട്ടിയും ഓരോ വ്യക്തിയാണ്. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും വ്യത്യസ്തരുമായിരിക്കും. അതിനാല്‍ കുട്ടിയെ അറിഞ്ഞ് പഠനത്തിനും വികസനത്തിനും വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ നാം പരിശ്രമിക്കണം. 11) കുട്ടികള്‍ക്ക് പ്രാപ്തിയുണ്ടാകണമെങ്കില്‍ അവര്‍ക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും, വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള അവസരങ്ങള്‍ ഉണ്ടാകണം. ഈ അവസരങ്ങള്‍ ഉണ്ടാക്കികൊടുക്കുവാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. 12) കുട്ടികളെ മനസ്സിലാക്കുവാന്‍ അവനെ / അവളെ സുസൂക്ഷ്മം നിരീക്ഷിക്കുക. കുട്ടികളുടെ വ്യത്യസ്തമായ ഓരോ പെരുമാറ്റത്തിനും വ്യക്തമായ അര്‍ത്ഥവും വ്യാപ്തിയും ഉണ്ട്. അത് ഉള്‍ക്കൊള്ളൂവാനും അവയ്ക്ക് പരിഹാരം ഉണ്ടാക്കുവാനും നമുക്ക് കഴിയണം. 13) അംഗീകാരവും പ്രശംസയും കുട്ടിയുടെ വളര്‍ച്ചയുടെ ചവിട്ടുപടികളാണ്. കുട്ടികളുടെ എല്ലാ നേട്ടങ്ങളേയും, കഴിവുകളേയും അംഗീകരിക്കുകയും പ്രശംസിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 14) മൂല്യബോധമാണ് ഉത്തമ ജീവിതത്തിന്‍റെ അടിത്തറ. അതിനാല്‍ ചെറുപ്പത്തിലേ തന്നെ ധാര്‍മ്മിക ബോധവും, അഹിംസയും, സഹകരണവും, സന്തുലിതസ്വഭാവവും വളര്‍ത്തിയെടുക്കണം. 15) ആത്മവിശ്വാസവും, ആത്മാഭിമാനവും വികസനത്തെ ത്വരിതപ്പെടുത്തുന്ന വ്യക്തിത്വ ഗുണങ്ങളാണ്. അതിനാല്‍ കുട്ടികളില്‍ ഈ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണം. 16) കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വിവിധ നിയമങ്ങള്‍ നിലവിലുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതും, അവരോട് ക്രൂരത കാണിക്കുന്നതും, അതിന് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. Posted by shanalpy on November 6th, 2007

Tuesday, October 23, 2007

താരാട്ടിന്‍റെ രസതന്ത്രം

താരാട്ടിന്‍റെ രസതന്ത്രം
നിലാവ് പരന്ന, മാമ്പൂക്കള്‍ കൊഴിഞ്ഞ് വീണ മുറ്റത്ത് പാദചലനങ്ങളുടെ തനിയാവര്‍ത്തനം.
അമ്മയുടെ മാറോട് ചേര്‍ന്ന് തലോടലിലും താരാട്ടിലും ലയിച്ച് മയങ്ങാനൊരുങ്ങുമ്പോള്‍ പൂമരങ്ങള്‍ തഴുകിയെത്തുന്ന ചെറുകാറ്റ് അവര്‍ക്ക് ചുറ്റും സുഗന്ധം നിറയ്ക്കും.കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്നത് കേരളത്തിലെ വീടുകളില്‍ പതിവ് കാഴ്ചയാ‍യിരുന്നു. ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമന തിങ്കള്‍ കിടാവോ’ എന്നു തുടങ്ങുന്ന താരാട്ട് പാട്ട് ആസ്വദിച്ചുറങ്ങിയ തലമുറയില്‍ പെട്ടവര്‍ സുകൃതം ചെയ്തവര്‍! പുതു തലമുറയ്ക്ക് അന്യമാവുന്ന സൌഭാഗ്യമാണത്.കാലം രൌദ്ര ഭാവം പൂണ്ട് കുതിക്കുമ്പോള്‍, കുഞ്ഞിനെ തഴുകാനും താരാട്ട് പാടിയുറക്കാനുമൊക്കെയുള്ള ക്ഷമ മാതാപിതാക്കള്‍ക്ക് നഷ്ടമാവുന്നു. ആകാരവടിവിന് അമിത പ്രാധാന്യം നല്‍കുമ്പോഴും സ്തന ഭംഗി നില നിര്‍ത്താന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ ആരായുമ്പോഴും കുഞ്ഞിന് നഷ്ടമാവുന്നതെന്തെന്ന് അമ്മമാര്‍ തിരിച്ചറിയണം. മുലയൂട്ടലും ഉറക്ക് പാട്ടുമൊക്കെ ലോകത്തെ അറിയുന്നതിന്‍റെ ആരംഭമാണ്-പരസ്പര ബന്ധത്തെ ഇറുകെ പുണര്‍ന്നിരിക്കുന്ന കാണാ ചരട്.
നവജാത ശിശുക്കളുടെ ബുദ്ധി വികാസത്തിന് താരാട്ട് ഗുണകരമാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കുഞ്ഞിന്‍റെ ബുദ്ധി വളര്‍ച്ചയെ സംഗീതം സ്വാധീനിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ആവര്‍ത്തിക്കുന്ന താള ക്രമമുള്ള സംഗീതം കുഞ്ഞുങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുനുണ്ട്. അത് കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കുന്നുമുണ്ട്.കൂടാതെ, സംഗീതം ഗര്‍ഭസ്ഥ ശിശുവിന്‍റെ ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്ന നിഗമനങ്ങളും ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതാണ്. പക്ഷേ, വിവിധ രാജ്യങ്ങളിലെ ന്യൂറോ സയന്‍റിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമൊക്കെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് പുലര്‍ത്തുന്നത്.പിറവിക്ക് മുമ്പുള്ള 30 ഓളം ആഴ്ചകളില്‍ വ്യത്യസ്ത ശബ്ദങ്ങളോട് ഗര്‍ഭസ്ഥ ശിശു അനുകൂലമായി പ്രതികരിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. തരംഗ ദൈര്‍ഘ്യം കുറഞ്ഞ ശബ്ദ വീചികള്‍ താരതമ്യേന വേഗത്തില്‍ ഗര്‍ഭാശയത്തില്‍ എത്തുന്നു എന്നും ചില സവിശേഷതകള്‍ ഉള്ള സംഗീതം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്നും ആണ് അവരുടെ വാദം.എന്നാല്‍, മറു വിഭാഗം ഗവേഷകര്‍ ഇതിനോട് യോജിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ‘സ്ഥിരീകരിക്കപ്പെടാത്ത കരുതലുകള്‍’ മാത്രമാണിതെന്ന് അവര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ സംഗീതം ആസ്വദിക്കുന്നത് പില്‍ക്കാലത്ത് കുഞ്ഞുങ്ങളെ കൂടുതല്‍ ചുറുചുറുക്കും ബുദ്ധി ശക്തിയുള്ളവരും ആക്കുന്നു എന്ന വാദത്തെയും അവര്‍ ഖണ്ഡിക്കുന്നു.
ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും കൂടുതല്‍ പ്രസന്നവതികളാവാനും നന്നായി ഉറങ്ങാനുമൊക്കെ സഹായിക്കുന്നുണ്ട് എങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിനും ഗുണകരമാണ്. അതു തന്നെയാണ് ഗര്‍ഭസ്ഥ ശിശുവിന് മേല്‍ സംഗീതത്തിന്‍റെ പരോക്ഷ സ്വാധീനമെന്നും അവര്‍ വ്യക്തമാക്കുന്നു.ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും സുഖമായി ഉറങ്ങാനും സഹായിക്കുന്നു എങ്കില്‍ ഉദരത്തിലുള്ള കുഞ്ഞിനും അത് ഗുണകരമാവുമെന്നതില്‍ തര്‍ക്കമില്ല. താരാട്ട് പാട്ടിലും മൃദു സ്പര്‍ശത്തിലും ഒളിഞ്ഞിരിക്കുന്ന മാജിക് എന്തായാലും ‘ നീ എന്‍റേതാണ്, എന്‍റെ ജീവനാണ്’ എന്നൊക്കെ രൂപമില്ലാതെയുള്ള അടയാളങ്ങള്‍ കുഞ്ഞു മാനസ്സുകളില്‍ കോറിയിടുന്നുണ്ട്. ‘പറയാതെ പറയുന്നതൊക്കെ’ തലോടലില്‍ ഒളിഞ്ഞിരിക്കുന്നു.കുഞ്ഞുങ്ങളെ ശാന്തരാക്കാനും ഉറക്കാനുമൊക്കെ താരാട്ട് പാട്ടുകളുടെ സി ഡികള്‍ വിപണിയിലുണ്ട്. കുഞ്ഞ് ആ താളത്തില്‍ ലയിച്ചിരിക്കുന്നുമുണ്ടാവാം. എന്നാല്‍, ശബ്ദമാധുര്യമില്ലെങ്കില്‍ കൂടി പാടുന്നതിനൊപ്പം കുഞ്ഞിന്‍റെ പുറത്ത് തലോടുമ്പോഴോ താളം പിടിക്കുമ്പോഴോ കുഞ്ഞിന് ലഭിക്കുന്ന സ്നേഹവായ്പിനൊപ്പമാവില്ല മറ്റൊന്നും. ബന്ധത്തിന്‍റെ ഇഴയടുപ്പം കൂട്ടാന്‍ ഇത്തരം മാന്ത്രിക സ്പര്‍ശങ്ങള്‍ക്കാവുന്നുണ്ട്.മഹാനഗരത്തിലെ അംബര ചുംബിയായ ബഹുനില കെട്ടിടത്തില്‍ മാതൃഭാഷയില്‍ സംസാരിച്ചാല്‍ മനസ്സിലാവാത്ത പങ്കാളിക്കൊപ്പം ഫാസ്റ്റ് ഫുഡിന്‍റെ രുചിയില്‍ മയങ്ങി ബ്ലൂടൂത്തും ഐഫോണുമൊക്കെയായി മുന്നോട്ട് പോവുമ്പോഴും ഇലഞ്ഞിപ്പൂക്കളും അരളിപ്പൂക്കളുമൊക്കെ വീണു കിടക്കുന്ന തൊടിയും പാടങ്ങളും ചീവീടുകളുടെ കരച്ചിലുമൊക്കെ ഇടയ്ക്കെങ്കിലും സുഖദമായ ഓര്‍മ്മയായി പെയ്തിറങ്ങുന്നു എങ്കില്‍ നന്ദി പറയേണ്ടത് ബാല്യകാലത്ത് പകര്‍ന്ന് കിട്ടിയ സ്നേഹ വായ്പിനാണ്. തലോടലിനും താരാട്ട് പാട്ടിനും പിന്നിലുള്ള രസതന്ത്രം എന്തുമാവട്ടെ. ഗവേഷകര്‍ പരസ്പരം കലഹിക്കട്ടെ. ഈ സംവാദങ്ങള്‍ തുടരുകയും ചെയ്യട്ടെ. നമുക്ക് ലഭിച്ച സൌഭാഗ്യങ്ങളൊക്കെ വരും തലമുറയും അര്‍ഹിക്കുന്നു. അത് നിഷേധിക്കുമ്പോള്‍ ദുരന്ത ഭൂവിലെ സ്മാരകങ്ങള്‍ പോലെ വൃദ്ധ സദനങ്ങള്‍ നിരനിരയായി ഉയര്‍ന്നേക്കാം.

Friday, September 7, 2007

കുട്ടികളുടെ വിവരസാങ്കേതിക വിദ്യ

ശിശു മന:ശാസ്ത്രം ഭാഗം 5 കഴിഞ്ഞ 4 ലക്കങ്ങളിലും വായനക്കാര്‍ നല്കിയ പ്രോല്സാഹനത്തിനു നന്ദി. "എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധപ്രക്രുതിയിലാണു - മാതാപിതാക്കളാണു അവരെ ആരൊക്കെയോ ആക്കി മാറ്റുന്നത്! " കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രായമാണു 3 വയസ്സുവരെയുള്ള പ്രായമെന്നു അറിയാവുന്ന എത്ര മാതാപിതാക്കളുന്‍ടു നമുക്കിടയില്‍? ഈ പ്രായത്തിലാണു തനിക്കു ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച അടിസ്ഥാന വിവരങ്ങള്‍ കുട്ടി ശേഖരിക്കുന്നത്. ബോധപൂര്‍വ്വമല്ലാതെ നടക്കുന്ന ഈ വിവര ശേഖരത്തിന്‍റ്റെ അടിസ്ഥാനത്തിലാണു തന്‍റ്റെ ജീവിതത്തില്‍ പിന്നീടുന്‍ടാവുന്ന കാര്യങ്ങളെല്ലാം മനുഷ്യന്‍ വിലയിരുത്തുന്നത്. മനുഷ്യമസ്തിഷ്കത്തെ ഒരു കമ്പ്യുട്ടറിനോടു ഉപമിക്കാമെങ്കില്‍ ജനിക്കുമ്പോള്‍ അവനു ലഭിക്കുന്നത് കേവലം ഹാര്‍ഡ് വെയര്‍ മാത്രമാണു. ആദ്യത്തെ മൂന്നു വയസ്സിനുള്ളിലാണു പ്രസ്തുത ഹാര്‍ഡ് വെയറിനകത്തെ പ്രോഗ്രാമ്മിംഗ് രൂപപ്പെടുന്നത്.
തന്‍റ്റെ ലോകത്തെക്കുറിച്ച കേവല വിവരമല്ല, പ്രസ്തുത ലോകത്ത് തന്‍റ്റെ സ്ഥാനമെന്താണെന്നും ആ സ്ഥാനത്തിനനുസ്രുതമായി താന്‍ എന്ത് , എങ്ങിനെ പ്രതികരിക്കണമെന്നും അതിന്‍റ്റെ പ്രായോഗിക തലങ്ങളെക്കുറിച്ചുപോലും അവരുടെ ഇളം തലച്ചോറുകള്‍ സ്വാംശീകരിച്ചിരിക്കും. അവന്‍ നേടിയ ഈ "അറിവുകളുടെ" അടിസ്ഥാനത്തിലാണു പിന്നയവനു ലോകത്തെ കാണാനാകൂ. മാതാവിന്‍റ്റെ മടിത്തട്ടിലാണു അതിനവനു വേദിയൊരുക്കുന്നത്. അഥവാ, താന്‍ എന്താണെന്നും എങ്ങിനെയാവണമെന്നുമുള്ള വിവരങ്ങള്‍ കൂടി മുലപ്പാലിനൊപ്പം കുട്ടി നേടിയെടുക്കുന്നു....
"വിഡ്ഡിപ്പെട്ടി"കളിലെ ക്രിമിനല്‍ കാഴ്ചകളും കലാപങ്ങളും കന്‍ടു വളരുന്ന കുട്ടി സാമൂഹ്യദ്രോഹിയായി മാറുന്നുവെങ്കില്‍ അതിനുത്തരവാദി അവന്‍ മാത്രമല്ല, അതിനു സാഹചര്യമൊരുക്കുന്ന സമൂഹം കൂടിയാണ്. എന്നാല്‍ ബോധപൂര്‍വ്വം കാര്യങ്ങള്‍ പഠിക്കുന്നതും അറിവുകള്‍ സമ്പാദിക്കുന്നതും മൂന്നുമുതല്‍ ഏഴുവരെ വയസ്സുകള്‍ക്കിടയിലാണു. ഈ സമയത്താണു നാം അവരെ സ്കൂളുകളില്‍ ചേര്‍ക്കുന്നതും! നല്ല സ്കൂളുകളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കണമെന്നു നാം ആഗ്രഹിക്കുകയും ചെയ്യുന്നു. നല്ലതുതന്നെ., എന്നാല്‍ അടിസ്ഥാനപരമായി എന്താണു നല്ല വിദ്യഭ്യാസം!? ഭിഷഗ്വരനെയും, സാങ്കേതിക വിദഗ്ദനെയും, ഉദ്യോഗസ്ഥരെയും സ്രിഷ്ടിക്കലാണോ വിദ്യഭ്യാസ ധര്‍മം!? എന്നല്ല, "മനുഷ്യനെ" വളര്‍ത്തുന്നതാവണം വിദ്യഭ്യാസം. കേവല ശരീരമല്ല മനുഷ്യനെന്നും, അവനെ അവനാകുന്നത്‌ അവനിലെ മനസ്സാണെന്നുമുള്ള തിരിച്ചറിവാണു മുഖ്യം.
ആ മനസ്സിന്‍റ്റെ വളര്‍ച്ചക്കുതകുന്ന പാഠമാണു കുട്ടികള്‍ക്കു ലഭിക്കേന്‍ടത്. നന്‍മ നിറഞ്ഞ മനസ്സില്‍നിന്നേ നല്ലതു പ്രതീക്ഷിക്കേന്‍ടൂ.....
തുടരും... നിങ്ങളുടെ നന്‍മനിറഞ്ഞ പ്രോല്സാഹനമാണു മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തേകുന്നതു... പ്രതീക്ഷകളോടെ, ഷാന്‍ .

Monday, August 27, 2007

കുട്ടികളെ നന്നാക്കാന്‍ നാം നന്നായാല്‍ മതി

ശിശു മന:ശാസ്ത്രം നാലം ഭാഗം മുന്‍ ലക്കങ്ങളില്‍ നിങ്ങള്‍ നല്‍കിയ സ്വീകരണത്തിനു നന്ദി കുട്ടികളെ നന്നാക്കാന്‍ നാം നന്നായാല്‍ മതി

നാം എന്നാല്‍ രക്ഷിതാക്കള്‍ ,

കാരണം ചെറുപ്പത്തില്‍ കുട്ടികള്‍ രക്ഷിതാക്കളുമായാണു ഏറ്റവും കൂടുതല്‍ അടുത്ത് ഇടപഴകുന്നത് . മാതാപിതാക്കള്‍ അറിയാതെ തന്നെ അവരുടെ സകല പെരുമാറ്റങ്ങളും പ്രതികരണങ്ങളും കുട്ടികള്‍ ശ്രെദ്ധിക്കുന്നു. അനുകരിക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ രക്ഷിതാക്കളാണു എല്ലാറ്റിനും മാത്രുക. കൌമാരപ്രായം കഴിയും വരെ ഏതാണ്‍ട് ശരിയുമാണത്.

കുട്ടികളുടെ മനസ്സ് ശുദ്ധമാണു. മുന്‍ വിധികള്‍ ഇല്ലാത്ത മനസ്സ്.

എന്തും സ്വീകരിക്കാന്‍ തയ്യാറായ മനസ്സ്.

ശുദ്ധമായ, മ്രുതുലമായ,നിര്‍മ്മലമായ, പ്രതികരിക്കാന്‍ വെമ്പുന്ന മനസ്സ്.

അഴുക്കു പുരളാത്ത കണ്ണാടിപോലെ, ശുദ്ധമായ കറപിടിക്കാത്ത പുതുവസ്ത്രം പോലെ, പോറല്‍ ഏല്‍ക്കാത്ത പാത്രം പോലെ,

പുതിയ ബ്ലോട്ടിംഗ് പേപ്പര്‍ പോലെ,

പുതിയ പൂപോലൊരു കുഞ്ഞു മനസ്സ്.

ആ സജീവമായ മനസ്സ് നമുക്കുചുറ്റും സദാഉന്‍ടാവുമെന്നും,

നമ്മെ സദാ നിരീക്ഷിക്കുന്നുവെന്നും നമുക്കോര്‍മ്മവേണം.

കുട്ടികള്‍ക്ക് ഉപദേശം ഇഷ്ടമല്ല. പകരം പ്രവ്രുത്തിയാണു ഉപയുക്തം.

പ്രവര്‍ത്തനങ്ങളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രെദ്ധിക്കുക.

കാരണം അത്തരം കാണാവുന്ന അനുഭവിക്കാവുന്ന വിശ്വസിക്കാവുന്ന

ഉദാഹരണങ്ങള്‍ അവരെ സ്വാധീനിക്കും.

അഥവാ, നമ്മുടെ പ്രവ്രുത്തികളാണു അവര്‍ക്കു മാത്രുക.

നമ്മുടെ ഓരോരോ പ്രവ്രുത്തിവഴി പ്രതികരണം വഴി , പെരുമാറ്റം വഴി, പുന്‍ചിരിവഴി, തലോടല്‍ വഴി, സ്നേഹത്തിന്‍റ്റെ ശാന്തസുന്ദരവും കുളിര്‍മ്മയുള്ളതുമായ ഭാവങ്ങള്‍ വഴി ഓരോ നിമിഷവും കുട്ടി സദ്പ്രവ്രുത്തികളും സദ്‌വികാരങ്ങളും ഉത്തമമായ പെരുമാറ്റങ്ങളും കണ്‍ടു അനുഭവിച്ച് അനുകരിച്ച്, അറിഞ്ഞു പഠിക്കണം.

എടുക്കുകയും ഓമനിക്കുകയും ആഹാരം കൊടുക്കുകയും കുളിപ്പിക്കുകയും ഉടുപ്പിക്കുകയും കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുകയും സ്കൂളില്‍ ചേര്‍ക്കുകയും ഒക്കെ വേണം. പക്ഷെ, അവകൊണ്‍ടൊന്നും കുട്ടിയുടെ ശരിയായ വളര്‍ച്ച ഉറപ്പാകുന്നില്ല. നമ്മുടെ ജീവിതത്തിലൂടെ കുട്ടിക്ക് ലഭിക്കുന്നതിനേക്കാള്‍ ഉത്തമമായി മറ്റൊന്നുമില്ല. നമ്മുടെ ജീവിതത്തിലൂടെ നാം കുട്ടിക്ക് സജീവമായ മാത്രുകയാവണം. നമ്മുടെ സത്യസന്ധത, ആത്മാര്‍ത്ഥത, സ്നേഹം , ധീരത, സഹാനുഭൂതി, അനുകമ്പ, ആദര്‍ശ നിഷ്ഠ, മനോനിയന്ത്രണം, ആത്മവിശ്വാസം, ഉല്സാഹം, ശുഭാപ്തിവിശ്വാസം, സഹകരണം ഇവയൊക്കെ കുട്ടി മനസ്സിലാകും അനുകരിക്കും. പഠിക്കും. സ്വന്തമാക്കും.

മറിച്ചായാലോ?

നമ്മുടെ പൊട്ടിത്തെറി, അനിയന്ത്രിതമായ വികാരവിസ്ഫോടനം, ദേഷ്യം, വഴക്കുണ്‍ടാക്കല്‍, കലിതുള്ളല്‍, കള്ളം കാണിക്കല്‍, അറപ്പ്, വെറുപ്പ്, പുഛം, അവഗണന, അതിമോഹം, ചതി, വന്ചന, സ്വാര്‍ത്ഥത, ക്രൂരത.....

ഇത്തരം നാനാതരം മോശമായ പ്രതികരണങ്ങള്‍ കുട്ടിയും അനുകരിക്കും. സ്വന്തമാക്കും. കുട്ടിപോലുമറിയാതെ അവന്‍റ്റെ ചിന്തയും പെരുമറ്റവും ദുഷിക്കും അവന്‍റ്റെ വ്യക്തിത്യം വികലമാവും. ദേവനായി മാറേണ്ടവന്‍ അസുരനായി വളരും. പുന്ചിരിക്കേണ്ട കുട്ടി പൊട്ടിത്തെറിക്കും. സ്നേഹിക്കേണ്‍ട കുട്ടി വെറുക്കും, ചുണ കാണിക്കേണ്‍ടകുട്ടി മടികാണിക്കും, കൂട്ടുകൂടേണ്‍ട കുട്ടി കൂട്ടം തെറ്റിനടക്കും. കൂട്ടുകാരാവേണ്‍ടവര്‍ ശത്രുക്കളാവും.

ഈ കുട്ടിക്കെന്തുപറ്റിയെന്ന് രക്ഷിതാക്കള്‍ അത്ഭുതപ്പെടുകയും ചെയ്യും.

അവരെ അനുകരിച്ചതാണു കുട്ടിയെന്നു മാതാപിതാക്കള്‍ അറിയുകയുമില്ല.

.............തുടരും

Thursday, August 23, 2007

നിങ്ങളുടെ കുറിപ്പുകള്‍

------------------------------------------------

Its nice ...

നന്നായിരിക്കുന്നു - ശ്രീ

-----------------------------------

ചിത്രശലഭമേ നിന്‍ ചിറകുകള്‍ സുന്ദരമാം അവളുടെ ചുണ്ടുകള്‍ പോലെ.. നിന്‍ സുഗന്ധവും ഒരുപോലെ.. സൗന്ദര്യവും നൈമിഷികമാണോ? - ഏറനാടന്‍

---------------------------------

snehavum saudarayavum - saiju vaikom

--------------------------------------

Pushpampol Sundaramamnin.. Adharadalangalilninnum Madhu nukaranayi mattoru chithrashalabamayi nhan varum... athu vare nee vadipozhiyathirunnenkil - shabeequ

------------------------------------

പൂക്കളെ സ്നേഹിച്ച പെണ്‍കിടാവേ... പൂവുകള്‍ക്കുള്ളില്‍ നീ മാഞ്ഞതെന്തേ... പൂവാംകുരുന്നില പോലെ നിന്നെ... കണ്ടു ഞാന്‍ മോഹിച്ചു നിന്നതല്ലേ.... ഷാന്‍ ജി...ഓണാശംസകള്‍ സഹയാത്രികന്‍ -----------------------------------------

Hello Shan Aply, I am Sonu I find that..... Sonu ------------------------------------- പ്രിയ സ്നേഹിത മനസിനുള്ളില്‍ പതിഞൊരെന്‍ പ്രണയമേ......... മിഴിയില്‍ നിറയുമീ പുഷപങ്ങളില്‍ പോലും തെളിയുന്നു നിന്‍ അനുരാഗമുഖം മധുനുകരും മൂളന്‍ വണ്ടായ് അലിയാം ഞാന്‍ നിന്‍ മന്‍ച്ചാടി ഇതലുകളില്‍ . ഷാന്‍ അഭിനന്ദങ്ങള്‍ സസ്നേഹം മന്‍സൂര്‍,നിലംബൂര്‍ --------------------------------

Sunday, August 19, 2007

കുട്ടികളെ താരതമ്യം ചെയ്യരുത്

ശിശു മന:ശാസ്ത്രം മൂന്നാം ഭാഗം. കഴിഞ്ഞ ലക്കങ്ങളില്‍ വായനക്കാര്‍ നല്‍കിയ പ്രോല്സാഹനത്തിനു നന്ദി. "കുട്ടികളെ താരതമ്യം ചെയ്യരുത്....." നീ അവനെ കന്ടുപഠിക്ക്! ഒട്ടുമിക്ക അമ്മമാരും അനുകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ദു:ശ്ശീലമാണിത്. അല്‍പം ചില അദ്ധ്യാപകരും ഈരീതി സ്വീകരിക്കാറുന്‍ട്. അവരുടെ ഉദ്യേശ്യം നന്നെങ്കിലും പ്രോല്സാഹനം അര്‍ഹിക്കുന്നില്ല. കാരണം ശിശു മന:ശാസ്ത്രത്തിന്‍റ്റെ അടിസ്ഥാനം തന്നെ, "ഒരാളും മറ്റൊരാളെപ്പോലെയല്ല" എന്നതാണ്. ഓരോ കുഞ്ഞിനും അവന്‍റ്റെ വ്യക്തിത്വവും പ്രത്യേകതയുമുന്‍ട് എന്നതിരിച്ചറിവാണു മുഖ്യം "ഒരാള്‍ക്കും മറ്റൊരാള്‍ ആവാന്‍ ഒരിക്കലും കഴിയില്ല" സമാനതകള്‍ ഏറെയുന്‍ടായാല്‍ പോലും! കുട്ടികളെ പരസ്പരം താരതമ്യം ചെയ്യുന്നതിലൂടെ അവരുടെ മനസ്സുകളില്‍ അപരനെ സംബന്ധിച്ച അറപ്പും വെറുപ്പുമാണു സ്ഥാനം പിടിക്കുക. അതിലുപരി, അപകര്‍ഷതാബോധവും പകയുമായിരിക്കും. താന്‍ കൊള്ളരുതാത്തവനാണു എന്നതോന്നല്‍ കുട്ടിയില്‍ പരാജയത്തിന്‍റ്റെ വിത്തുപാകും. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമാവും ഇംഗ്ലീഷ് മീഡിയം അദ്ധ്യാപിക വനജ അവരുടെ അനുഭവം പങ്കുവെക്കുന്നത് ശ്രദ്ധിക്കൂ.. ക്ലാസ്സില്‍ ഫസ്റ്റ് ആയിരുന്ന അമല്‍ ഇടക്കാലത്താണു ഉഴപ്പാന്‍ തുടങിയത്. ഒടുവില്‍ സെക്യാട്രിസ്റ്റിന്‍റ്റെ സഹായത്തോടെ പ്രതികളെ പിടികൂടി. അത് സ്വന്തം മാതാപിതാക്കള്‍ തന്നെ ആയിരുന്നു പക്ഷേ, അവര്‍ അറിഞിരുന്നില്ല എന്നതാണു ആറെ ഖേദകരം! അവരുടെ മൂത്തകുട്ടി ജാന്‍സി മിടുക്കിയാണ്. അല്ല മിടുമിടുക്കി!? പഠിത്തത്തിലും പാഠ്യേതര രംഗത്തും. നിത്യവും അമലിനു പപ്പയുടേയും മമ്മിയുടേയും വക കോളാണ്. ജാന്‍സിയിലേക്ക് ചൂന്‍ടിയായിരുന്നു ശകാരങ്ങളധികവും. അപകര്‍ഷതയുടെ ആധിക്യത്താല്‍ ജാന്‍സിയുടെ ഹോംവര്‍ക്കുകളും മറ്റു പഠനസഹായികളും അപ്രത്യക്ഷമാവാന്‍ തുടങ്ങി. അതുപിന്നീടു വന്‍ പൊട്ടിത്തെറിയിലാണു കലാശിച്ചത്. പഠനത്തോടും പഠിക്കുന്നവരോടുമ്മുള്ള വെറുപ്പായി അത് പരിണമിച്ചു. ------------------ ഓരോ കുട്ടിയിലും അന്തര്‍ലീനമായ കഴിവുകള്‍ കന്‍ടെത്തുക. അതിനു പ്രോല്സാഹനം നല്കുക. പഠിക്കന്‍ മിടുക്കരായവര്‍ കലയിലും കായികത്തിലും ശോഭിക്കണമെന്നില്ല, നേരെ തിരിച്ചും! അവരെ താരതമ്യം ചെയ്യുന്നതിന്നുപകരം, അനുയോജ്യമായ മേഖലയിലേക്ക് തിരിച്ചുവിടുകയാണഭികാമ്യം. ചുരുക്കത്തില്‍ , "താരതമ്യം ഒന്നിനും പരിഹാരമല്ല" അടുത്ത ലക്കം വായിക്കുക..... കുട്ടികള്‍ നന്നാവാന്‍ നാം നന്നായാല്‍ മതി

Thursday, August 16, 2007

നിങ്ങളെന്നെ പ്രവാസിയാക്കി

ഓര്മ്മവെച്ച നാള്മുതല് അവന് വെറുപ്പായിരുന്നു, പ്രവാസലോകത്തോടും പ്രവാസജീവിതത്തോടും. അവന്റെ കാരണങ്ങള് അതി ന്യായവും അന്യുനവുമായി എനിക്കും തോന്നി. ജനിച്ച നാടും വളര്ന്ന വീടും സഹയാത്രികരും സഹപ്രവര്ത്തകരും ഇവയെല്ലാം വിദൂരമാക്കി പറന്നകലാന് അവനാകുമായിരുന്നില്ല. അവളുടെ, സ്നേഹാറ്ദ്രമായ പെരുമാറ്റങ്ങളും കുഞ്ഞന്റ്റെ കുറുബും കിന്നാരവും എല്ലാം അവനെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു. വിവാഹ പ്രായമെത്തിയ സഹോദരികളും, വാറ്ദ്ദക്യത്തിലേക്ക് വഴുതിവീണ മാതാ-പിതാക്കളും ചേറ്ന്നവന്റ്റെ ശരീരത്തെ ചോദ്യചിഹ്ന്നമാക്കി മാറ്റി. ഒടുവില് അവനും വഴങ്ങി. അങ്ങനെയാണവന് " ഗള്ഫില് " എത്തുന്നത്. അടക്കിവെച്ച ആത്മസംഘറ്ഷങ്ങള് അണപൊട്ടിയൊഴുകിയ ആദ്യനാളുകള്. ഉറക്കമില്ലാത്ത രാത്രികളും, സ്വസ്ഥതയില്ലാത്ത പകലുകളും, പ്രവാസത്തിന്റ്റെ തീക്ഷണതയില് തലയിണകള് മാറോടുചേറ്ത്ത് തളര്ന്നുറങ്ങുന്പോഴും നയനങള് നനയുന്നത് അവനറിഞ്ഞിരുന്നു. മസ്രികളോടു* മല്ലടിച്ചും പ്രതിസന്ധികളില് തളരാതെയും ആറു വറ്ഷങ്ങള്... മൂന്നാമത്തെ സഹോദരിയുടെ വിവാഹവും കഴിഞ്ഞപ്പോള്‍ അവന് കരുതി ഇനിയുള്ളകാലം സ്വസ്ഥജീവിതം സ്വദേശത്താവാമെന്ന്. പ്രവാസലോകത്തോടു വിടചൊല്ലി പടിയിറങ്ങുംപോള് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചതില്ല. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ചീറിപ്പായല് ഒടുവില് തീറ്ത്താലും തീരാത്ത കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. കാരണം അവനൊരു "ഗള്ഫ്" കാരനായിമാറിയിരുന്നു.... ഒടുവില് അവളും പറഞ്ഞു: പണിതീരാത്ത വീട്, കുട്ടികളുടെ ഫീസ്, ........., ഒന്നുകൂടി നിങ്ങള്... ........... ഒരുകാര്യം അവനു ബോധ്യമായി "പ്രവാസി എന്നും പ്രവാസി തന്നെ" *മസ്രി = ഈജിപ്ഷ്യന്‍സ് Shan alpy