Monday, August 13, 2007

കുടികള്‍ക്ക് സ്ട്രോക്കുകള്‍ നല്‍കുന്നതില്‍ വിവേചനം അരുത്

ശിശു മന:ശാസ്ത്രം രണ്ടാം ഭാഗം സ്ട്രോക്കുകളെക്കുറിച്ച് കഴിഞഞ ലക്കം സൂചിപ്പിച്ചത് ഓര്‍മ്മിപ്പിച്ചുകൊന്ട് നമുക്ക് തുടരാം സ്നേഹം അഭിനയിക്കാനുള്ളതല്ല, അടക്കിവെക്കാനുള്ളതുമല്ല. അകമറിഞ്ഞ് നല്‍കാന്‍ കഴിയണം. പക്ഷെ, മക്കള്‍ക്ക് നല്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ വിശേഷിച്ചും. കാരണം, നമ്മുടെ അശ്രദധമൂലം അനുഭവിക്കേന്‍ടിവരിക ഒരു ജന്‍മം മുഴുവനായിരിക്കും. ചിലപ്പോഴെങ്കിലും ചിലയിടത്തെങ്കിലും കുടുംബ കലഹത്തിനും സഹോദര വിദ്വേഷത്തിനും മാതാ - പിതാക്കള്‍ കാരണമായിട്ടുന്ട്. ഒന്നുരന്ട് ഉദാഹരണങള്‍ കൂടുതല്‍ വ്യക്തത നല്‍കും. ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ ഏതെങ്കിലും ഒരുകുട്ടിയോട് മാത്രം കൂടുതല്‍ സ്നേഹവും വാല്സല്യവും കാണിക്കുകയും അത് മറ്റു കുട്ടികള്‍ കാണാനും അനുഭപ്പെടാനും ഇടവരുകയും ചെയ്താല്‍ അതുമൂലമുന്ടാകുന്ന ഭവിഷത്ത് ഊഹിക്കാവതല്ല. അല്പം മുമ്പ് കോട്ടയം ജില്ലയിലെ "ബി" ക്ലാസ്സ് കുടുംബത്തില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരികയാണ്, ഗവഃ ജീവനക്കാരായ ദമ്പതികള്‍ക്ക് നീന്‍ട കാത്തിരിപ്പിനൊടുവില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നു. അവര്‍ ആഗ്രഹിച്ചതാവട്ടെ ആണ്‍കുഞ്ഞും, എങ്കിലും സന്തോഷത്തോടെ രന്‍ട്വ് വര്‍ഷങള്‍ .. അവര്‍ വീന്‍ടും ഒരാണ്‍കുഞ്ഞിന്‍റ്റെ അഛനായി,അമ്മയായി.. സ്വാഭാവികമായും അമിതലാളനയേറ്റുവാങ്ങിയെങ്കിലും അല്‍പായുസ്സായിപ്പോയി.!! അതിലാളന ആദ്യകുട്ടിയില്‍ അസൂയയുടെ വിത്തുപാകി, കൊലയില്‍ അവസാനിക്കുകയും തൊട്ടില്‍ അതിനു സാക്ഷിയാവുകയും ചെയ്തു. (എന്‍റെ വീട്, അപ്പൂന്‍റെം..... ഫിലിം ഓര്‍ക്കുക) സത്യത്തില്‍ ആരാണുത്തരവാദി?! ഇവിടെ കുട്ടിചിന്തിക്കുന്നത് നഷ്ട്പ്പെട്ട സ്ട്രോക്കുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം മാത്രമാണ്, മാര്‍ഗഗം തെറ്റായീന്നു മാത്രം. സമാനമായ ചരിത്ര സംഭവം പ്രസക്തമാവുന്നതിവിടെയാണ്, ഖുറാനില്‍ 12-ആം അധ്യായം" യോസേഫ് " കഥാതന്തു തന്നെ സഹോദരങ്ങളുടെ അസൂയയാണ്. തുടക്കം മുതല്‍ തന്നെ ആ കഥ നമുക്കു വായനാസുഖം നല്‍കുന്നതാണ്. പിതാവ് യാക്കോബ് യോസേഫിനും ബിന്‍യാമിനും സ്ട്രോക്കുകള്‍ ധാരാളമായി നല്‍കിയപ്പോള്‍ മറ്റ് കുട്ടികളില്‍ അതുന്‍ടാക്കിയ മാറ്റം അദ്ധേഹം അറിയാതെപോയി..! പുരാണങളിലും ഇതിഹാസങളിലും സമാനതയുള്ള ഒരുപാടു കഥകള്‍ വായിക്കാനാവും. വലിച്ചുനീട്ടുന്നത് പ്രസക്തമല്ല. തുടരും അടുത്ത ലക്കം വായിക്കുക... " കുട്ടികളെ താരതമ്യം ചെയ്യരുത് "

Sunday, August 12, 2007

GULF VIDEO 02

ഓര്‍ക്കുക.ഞങങളും മനുഷ്യരാണ്

Thursday, August 9, 2007

GULF VIDEO 01

ഭക്ഷണം ഇഷ്ട്മില്ലാത്തവര്‍ ആരുമുന്‍ടാവില്ല എന്നാല്‍ പാചകമോ? അതും "മന്തി" ആയാലൊ! ഇതിന്‍റ്റെ ചേരുവകളും പാചക രീതികളും നേരില്‍ കാണുക...

Tuesday, August 7, 2007

മക്കളെ സ്നേഹിക്കും മുന്‍പ്....

ശിശുമനഃശാസ്ത്രം ഒന്നാം ഭാഗം ബന്ധങള്‍ ശിഥിലമാവുകയാണ്. പവിത്രമാക്കപ്പെട്ടിരുന്ന കുടുംബ ബന്ധങള്‍പോലും ഇന്ന് ബന്ധനങള്‍ആവുന്നത് നിത്യകാഴ്ച. തിരക്കേറിയ ജീവിതവ്യവഹാരത്തില്‍ സമയക്കുറവാണു പ്രധാന പ്രശ്നം. ഐ.റ്റി.യുഗത്തിലെ ഏറ്റ്വും വിലയേറിയ വസ്തുവും അതാണല്ലോ. ജീവിതം വെറും നാടകീയതയാണ്. മകനായീ,യുവാവായീ,മരുമകനായീ,അഛനായീ.. അങിനെ നീന്‍ടുപോകുന്ന ശ്രിംഖല. ഇവിടെ, ആലോചിക്കേന്‍ടത് ഒന്നുമാത്രം. ഒരിക്കല്‍ താളപ്പിഴപറ്റിയാല്‍ പിന്നീടൊരിക്കലും വീന്‍ടെടുക്കാന്‍ പറ്റാത്തതാണുഓരോ സീനും. സ്നേഹിക്കുന്ന കര്യത്തില്‍ പിശുക്കുകാണിക്കുന്നവരോ അമിതത്വം കാണിക്കുന്നവരോ ആണു നമ്മില്‍ പലരും. എന്നല്ല, സ്നേഹം അഭിനയിക്കുകയാണു പലപ്പോഴും, വേന്‍ടിടത്തും വേന്‍ടാത്തിടത്തും. സത്യത്തില്‍ , ഇതുരന്ടും തെറ്റാണെന്നു ആധുനിക മന:ശാസ്ത്രം.! കുട്ടികളുടെ കാര്യത്തില്‍ ഇതു പ്രത്യേകം ബാധകമാണ്. സ്നേഹം = പോസിറ്റിവ് സ്ട്രോക്കുകള്‍ . സ്നേഹ രാഹിത്യം അഥവാ നെഗറ്റീവ് സ്ട്രോക്കുകള്‍ കുട്ടികള്‍ക്കു ലഭിക്കുന്ന സ്ട്രോക്കുകളുടെ ഏറ്റക്കുറച്ചിലില്‍ അവരുടെ സ്വഭാവരൂപീകരണത്തിന്മുഖ്യ പങ്കുവഹിക്കുന്നു. കുടുംബ പശ്ചാത്തലം സുപ്രധാനമാണ്. മാതാപിതാക്കളുടെ തെറ്റായ പെരുമാറ്റങള്‍,ധാരണകള്‍, ഇടപെടലുകള്‍... എല്ലാം ഒരു കുഞിനെ സംബന്ധിച്ച് നിസ്സാരമല്ല. "ഓരോ കുഞുംപിറന്നുവീഴുന്നത് ശുദ്ധപ്രക്രിതിയിലാണ്. മാതാപിതാക്കളാണവനെ അന്‍ടനും അടകോടനുമാക്കിമാറ്റുന്നത് " പലവീടുകളിലും കുട്ടികള്‍ അഛനെക്കാള്‍ അമ്മയെയാണ്സമീപിക്കുക. പിതാവിനു പപ്പോഴും വില്ലന്‍റ്റെറോളും. അതിനു ഒരുപാട് കാരണങള്‍ ഉന്ടു. അതിലൊന്ന്, കുട്ടികള്‍ അരുതാത്തവ ചെയ്യുന്വോള്‍ അമ്മ അവെയെ നേരിടുന്നതിനുപകരം ഒഴിഞുമാറുകയും അഛന്‍ വരട്ടെ പറഞ്ഞുകൊടുക്കും,കാണിച്ചുതരാം എന്നിങനെ ഭീഷണിമുഴക്കുകയും ചെയ്യുന്നതിലൂടെ കുട്ടിയില്‍ , അഛനെ സംബന്ധിച്ച ചിത്രം വികലമാക്കപ്പെടാന്‍ കാരണമകുന്നു. അതിനുപുറമെ അഛനില്‍ നിന്നു പലപ്പോഴായി ലഭിക്കുന്ന ശകാരങളും കുറ്റപ്പെടുത്തലുകളും കൂടി ചേര്‍ത്തുവെക്കുന്വേള്‍ തികച്ചും സങ്കീര്‍ണ്ണമാവുന്നു ചിത്രം. ഒരു സൂഹ്രുത്തിന്‍റെ അനുഭവം പങ്കുവെക്കട്ടെ.. കോളേജ് അധ്യാപനായ ടിയാന്‍ടെ സ്റ്റുടന്‍ട് ഒരുദിനം പതിവിലധികം സന്തോഷവതിയായി കാണാന്‍ ഇടയാവുന്നു, .....ഒടുവില്‍ അവള്‍ പറഞ്ഞു: എന്‍റഛനെ എറണാകുളം ലൂര്‍ദ്ദ് ഹോസ്‌പിറ്റ്ലില്‍ അഡ്‌മിറ്റ് ചെയ്തിരിക്കുവാ. അതിന്‍ നീഇത്ര തുള്ളിച്ചാടാന്‍ എന്തുന്‍ടായി? സാറേ. കഴിഞഞ18വര്‍ഷങള്‍ക്കിടയില്‍ ഇന്നാണു എന്‍റഛന്‍ എന്നേട് ഇത്രയേറെ വാല്‍സല്യത്തോടെ സംസാരിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 18 വര്‍ഷമായിട്ടും കൂടെയുന്‍ടായിട്ടും മകളുടെ മനസ്സറിയാന്‍ പിതാവിനായില്ല. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണുതാന്‍ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടണം എന്നത്.
വിശിഷ്യാ പിതാവ്
ഒരു തലോടല്‍ , ഒരു സാന്ത്വനം അതു നല്‍കാന്‍ മടിക്കരുത്.
കുട്ടികള്‍ക്ക് സ്ട്രോക്കുകള്‍ നല്കുന്നതില്‍ വിവേചനം അരുത്!
(അടുത്ത ലക്കം : ) തുടരും..................

Tuesday, July 31, 2007

SHAN HERE JUST PLAY

Afeef

Photo Video